കൊടുങ്ങല്ലൂർ: ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ ഇരിപ്പടങ്ങൾ പ്രയോജനകരമല്ലാത്തത് സംബന്ധിച്ച് അപ്ലിക്കന്റ്‌സ് ആൻഡ് കൺസ്യൂമേഴ്‌സ് ഫോറം തദ്ദേശ സ്വയംഭരണ മന്ത്രിക്ക് നിവേദനം നൽകി. അടുത്ത കാലത്ത് കൊടുങ്ങല്ലൂർ ഉൾപ്പെടെ പല സ്ഥലങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ യാത്രക്കാർക്ക് ഇരിക്കാൻ സ്ഥാപിച്ചിരിക്കുന്ന ഉരുണ്ട ഇരുമ്പ് പൈപ്പുകൾ ഉപയോഗിക്കാൻ പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതാണ്. പ്രത്യേകിച്ച് പ്രായമായവർക്കും ശാരീരിക വിഷമതകൾ അനുഭവിക്കുന്നവർക്കും. ഇത്തരത്തിലുള്ളവ മാറ്റി സൗകര്യ പ്രദമായതരത്തിലുള്ളവ സ്ഥാപിക്കുന്നതിനും പുതുതായി നിർമ്മിക്കുന്നവയിൽ യോജിച്ചരീതിയിലുള്ള ഇരിപ്പടങ്ങൾ ഒരുക്കുന്നതിനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്ന് മന്ത്രിക്ക് ഫോറം സെക്രട്ടറി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.