vineetha-mohandas-
ലോക പേവിഷബാധ പ്രതിരോധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് നിർവഹിക്കുന്നു.

കയ്പമംഗലം: ലോക പേവിഷബാധ പ്രതിരോധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പെരിഞ്ഞനം ആർ.എം. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹേമലത രാജ്കുട്ടൻ അദ്ധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി വിഷയാവതരണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. യു.ആർ. രാഹുൽ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ടി.കെ. അനൂപ്, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ വി.എൻ. ഇന്ദിര, വാർഡ് മെമ്പർ ഉണ്ണിക്കൃഷ്ണൻ, സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ആർ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പേവിഷബാധ പ്രതിരോധ ബോധവത്കരണത്തിന്റെ ഭാഗമായി ചടങ്ങിൽ കലാമണ്ഡലം സുരേഷ് കാളിയത്ത് ഓട്ടൻതുള്ളൽ അവതരിപ്പിച്ചു.