1

ദേശമംഗലം സ്‌കൂളിലെ കുട്ടികൾ ഒരുക്കിയ പോഷക വിഭവങ്ങൾ.

വടക്കാഞ്ചേരി: പോഷൻ അഭിയാന്റെ ഭാഗമായി ദേശമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഭക്ഷ്യമേളയും റാലിയും സംഘടിപ്പിച്ചു. നിത്യ ജീവിതത്തിൽ ഉൾപ്പെടുത്തേണ്ട പോഷകസമൃദ്ധമായ വിഭവങ്ങൾ വിദ്യാർത്ഥികൾ വീടുകളിൽ നിന്നും തയ്യാറാക്കിക്കൊണ്ട് വരികയായിരുന്നു. മുരിങ്ങയിലെയും ഇലക്കറിയിലെയും വിവിധ ഇനം വിഭവങ്ങൾ, ഇലയട, കുമ്പിളപ്പം, കിണ്ണത്തപ്പം, ഉണ്ണിയപ്പം തുടങ്ങിയവയും ഭക്ഷ്യമേളയ്ക്ക് രുചിയേകി. അദ്ധ്യാപകരായ പി. സൈബ, സി.ആർ. പ്രകാശ്, ബി.ആർ. ബ്ലെസി, ടി. ഷെറിൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി.