വടക്കാഞ്ചേരി: എസ്.എൻ.ഡി.പി വടക്കാഞ്ചേരി ശാഖയും പാലക്കാട് അഹല്യ കണ്ണാശുപത്രിയും കുമരനെല്ലൂർ ഈഴവ സമുദായ ട്രസ്റ്റും സംയുക്തമായി ഒക്ടോബർ 5 ന് സൗജന്യ തിമിര നേത്ര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ചുള്ളിക്കാട് ഈഴവ സമുദായ ട്രസ്റ്റ് ഹാളിലാണ് ക്യാമ്പ്. വടക്കാഞ്ചേരി ശാഖാ പ്രസിഡന്റ് ഡോ. കെ.എ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ശശി ചൂണ്ടുപുരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി സുഭാഷ് പുഴയ്ക്കൽ, ഈഴവ സമുദായ ട്രസ്റ്റ് പ്രസിഡന്റ് ടി.കെ. സനീഷ്. എസ്.എൻ.ഡി.പി വനിതാ സംഘം പ്രസിഡന്റ് ബിന്ദു മനോജ്, സെക്രട്ടറി പി.കെ. ശോഭ എന്നിവർ പ്രസംഗിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9446541682.