 
കൽപ്പകം വെളിച്ചെണ്ണയുടെ ലോഗോ പ്രകാശനം ജോയിന്റ് രജിസ്ട്രാർ ജനറൽ എം. ശബരിദാസൻ ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: കേര വികസന കാർഷിക സംഘം അത്താണിയിൽ ആരംഭിക്കുന്ന കൽപ്പകം വെളിച്ചെണ്ണയുടെ ലോഗോ പ്രകാശനം ജോയിന്റ് രജിസ്ട്രാർ ജനറൽ എം. ശബരിദാസൻ ഉദ്ഘാടനം ചെയ്തു. തലപ്പിള്ളി സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ എൻ.ആർ. രാധാകൃഷ്ണൻ, സംഘം പ്രസിഡന്റ് എം. ശശികുമാർ, വൈസ് പ്രസിഡന്റ് എം.എൻ. ലതീന്ദ്രൻ, ഭരണസമിതി അംഗം സി.എൽ. ജോണി, കെ.ജെ. സേവ്യർ, അജിത ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.