ചാലക്കുടി: ജനനി സാംസ്‌കാരിക വേദി ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണംകളിയും സാംസ്‌കാരിക സമ്മേളനവും ഒക്ടോബർ ഒന്നിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുനിസിപ്പൽ ടൗൺഹാൾ മൈതാനിയിൽ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് ഓണംകളി. ഉച്ചവരെ ജില്ലയിലെ മൂന്നു പ്രമുഖ വനിതാ ടീമുകളുടെ സൗഹൃദ മത്സരമാണ്. ഉച്ചതിരിഞ്ഞാണ് പുരുഷന്മാരുടെ മത്സരാടിസ്ഥാനത്തിലെ ഓണംകളി. എഴുപത് പേരടങ്ങുന്നതാണ് ഓരോ ടീമുകളും. വിജയികൾക്ക് കാഷ് ആവാർഡും ട്രോഫിയും നൽകും. വൈകിട്ട് 5ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ, നഗരസഭാ ചെയർമാൻ എബി ജോർജ് തുടങ്ങിയവർ സംസ്‌കാരിക്കും. ചികിത്സാസഹായം നൽകൽ, ഓണക്കോടി വിതരണം, പ്രമുഖ വ്യക്തികളെ ആദരിക്കൽ എന്നിവയും നടക്കും. ചെയർമാൻ ടി.വി. ഷാജി, ചീഫ് കോ-ഓർഡിനേറ്റർ കെ.ജി. സുന്ദരൻ, കൺവീനർ ഷാജി കൊന്നക്കുഴി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.