rupikarichuകിസാൻ സഭ അഖിലേന്ത്യാ സമ്മേളനം വിജയിപ്പിക്കാൻ കൊടുങ്ങല്ലൂരിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം എം.എം. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: അഖിലേന്ത്യാ കിസാൻ സഭയുടെ തൃശൂരിൽ നടക്കുന്ന അഖിലേന്ത്യാ സമ്മേളനം വിജയിപ്പിക്കുന്നതിന് കൊടുങ്ങല്ലൂരിൽ സംഘാടക സമിതി രൂപീകരിച്ചു. ശ്രീനാരായണപുരം തേവർ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന യോഗം അഖിലേന്ത്യാ സമ്മേളന സംഘാടക സമിതി ട്രഷറർ എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു.

സബ് കമ്മിറ്റി കൺവീനർ പി.കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. സബ് കമ്മിറ്റി കൺവീനർ എം.എ. ഹാരിസ് ബാബു, കർഷക സംഘം ജില്ലാ പ്രസിഡന്റ് പി.ആർ. വർഗീസ്, നോവലിസ്റ്റ് ടി.കെ. ഗംഗാധരൻ, സംവിധായകൻ രാജേഷ് നാരായണൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് യു.കെ. സുരേഷ്‌കുമാർ, പി.കെ.എസ് ജില്ലാ സെക്രട്ടറി കെ.വി. രാജേഷ്, കർഷക സംഘം നേതാക്കളായ അമ്പാടി വേണു, കെ.കെ. അബീദലി, എം.എസ്. മോഹനൻ, ടി.കെ. രമേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. ഏരിയ സംഘാടക സമിതി രക്ഷാധികാരികളായി പി.കെ. ചന്ദ്രശേഖരൻ, കെ.വി. രാജേഷ്, അമ്പാടി വേണു, ചെയർമാൻ കെ.കെ. അബീദലി, ജനറൽ കൺവീനർ എം.എസ്. മോഹനൻ, ട്രഷറർ ടി.കെ. രമേഷ് ബാബു എന്നിവരടങ്ങിയ 1001 അംഗ ജനറൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.