p
പൂച്ചിന്നിപ്പാടം - ഒല്ലൂർ റൂട്ടിൽ രൂപപ്പെട്ട അപകടക്കുഴി.

ചേർപ്പ്: പൂച്ചിന്നിപ്പാടം - ഒല്ലൂർ റൂട്ടിൽ പൂച്ചിന്നിപ്പാടം സെന്ററിന് സമീപത്തായി റോഡിൽ രൂപപ്പെട്ട കുഴി അപകട ഭീഷണിയാകുന്നു. മാസങ്ങൾക്ക് മുമ്പ് രൂപംകൊണ്ട കുഴിയിൽ വെള്ളം നിറഞ്ഞുനിൽക്കുന്നതിനാൽ ഗർത്തത്തിന്റെ ആഴം മനസിലാക്കാൻ കഴിയാതെയാണ് ആളുകൾ അപകടത്തിൽപ്പെടുന്നത്.

ബസുകളടക്കം നിരവധി വാഹനങ്ങൾ പോകുന്ന ഈ റോഡിൽ കാൽനട യാത്രക്കാർക്കും ബൈക്ക് യാത്രികർക്കും കുഴി അപകട ഭീഷണിയാണ്. കുഴിയിൽ വീഴാതിരിക്കാൻ വാഹനങ്ങൾ വെട്ടിക്കുമ്പോഴാണ് അപകടങ്ങൾ സംഭവിക്കുന്നതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കുഴിയിൽ പൈപ്പ് പൊട്ടി ജലം നിറയുന്നതിനാൽ ആയിരക്കണക്കിന് വെള്ളമാണ് ദിവസേന പാഴാകുന്നതെന്ന് സമീപവാസികൾ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം അധികൃതരെ നിരവധി തവണ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നും പറയുന്നു.


ഇരിങ്ങാലക്കുടയിൽ അപകടക്കുഴിയച്ച് വ്യാപാരികളും പൊതുപ്രവർത്തകരും

ഇരിങ്ങാലക്കുട: കഴിഞ്ഞ കുറച്ച് നാളുകളായി ചന്തക്കുന്നിൽ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്ന അപകടക്കുഴി വ്യാപാരികളും പൊതുപ്രവർത്തകരും ചേർന്ന് അടച്ചു. അധികൃതരുടെ നിസ്സംഗതയെ തുടർന്നാണ് വ്യാപാരികൾ രംഗത്തിറങ്ങി സിമന്റും മെറ്റലും മറ്റും ഇട്ട് വലിയ ഗർത്തം അടച്ചത്. നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പലപ്പോഴും ഈ കുഴിയിൽപ്പെട്ട് ബൈക്ക് യാത്രികർ അടക്കമുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുകയും പലർക്കും അപകടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പലതവണ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു തരത്തിലുള്ള പ്രവർത്തനവും നടത്താത്തതിനെ തുടർന്നാണ് സമീപത്തുള്ള വ്യാപാരികൾ കുഴി മൂടാൻ ശ്രമം ആരംഭിച്ചത്. നിധീഷ് കാട്ടിൽ, ലിയോ താണിശ്ശേരിക്കാരൻ, മയൂഫ്, ഫാന്റം പല്ലിശ്ശേരി, അഖീഷ് ആന്റണി, സെയ്ഗൻ എന്നിവർ നേതൃത്വം നൽകി.