
തൃശൂർ: തെരുവുനായ്ക്കളുടെ ആവാസ വ്യവസ്ഥയെക്കാൾ പ്രാധാന്യം ജനങ്ങളുടെ ജീവനാണ് നൽകേണ്ടതെന്ന് ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി ആവശ്യപ്പെട്ടു. 'തെരുവുനായ വിമുക്ത കേരളം' ജില്ലാ കേന്ദ്രങ്ങളിലും ആരംഭിക്കുന്ന സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ജോസ് മാവേലി. സംസ്ഥാന ജനറൽ കൺവീനർ ജെയിംസ് മുട്ടിക്കൽ അദ്ധ്യക്ഷനായി. കെ.സി കാർത്തികേയൻ, വില്യംസ് ജേക്കബ്, ശശി പുളിക്കൻ, ഗബ്രിയേൽ ജേക്കബ് , കെ കെ ഷാജഹാൻ, ബേബി ജോജോ കല്ലുക്കാരൻ, മുരുകൻ വെട്ടിയാറ്റിൽ, അനിയൻ കൊടകര, സുരേഷ് ചെമ്മനാടൻ, ദിവാകരൻ പള്ളത്ത്, ജോണി പുല്ലോക്കാരൻ, ടി സുരേന്ദ്രൻ, കെ ബി അജയഘോഷ്, സജി ആറ്റത്ര, സി.സി സാജൻ, ഡോ. എം പ്രദീപൻ, ഉബൈദ്, ഇ.സി ജോസഫ്, സി.എൽ ജോയ് എന്നിവർ പ്രസംഗിച്ചു.