എരുമപ്പെട്ടി: ദേശീയ പോഷക മാസാചരണത്തിന്റെ ഭാഗമായി ചൊവന്നൂർ ഐ.സി.ഡി.എസിനു കീഴിലുള്ള അംഗൻവാടികളിൽ ഗുണഭോക്താക്കൾക്കായി കുറഞ്ഞ ചെലവിൽ മൂന്ന് നേരത്തേക്കുള്ള പോഷകഗുണമുള്ള ഭക്ഷണം തയ്യാറാക്കൽ, ന്യൂട്രിഷ്യൻ ബഡ്ജറ്റ് മെനു പാചക മത്സരം എന്നിവ വേലൂർ പഞ്ചായത്തിലെ വിവിധ അംഗൻവാടികളിൽ നടന്നു. പുതുമയാർന്നതും പോഷകഗുണമുള്ളതും സ്വാദിഷ്ഠവുമായ വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ഓരോ അംഗൻവാടികളും. അതാതു പ്രദേശത്തെ വാർഡ് മെമ്പർമാർമാരും അംഗൻവാടി ടീച്ചർമാരും നേതൃത്വം നൽകി .