പാവറട്ടി: എളവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.ജെ. സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു. എ.ഡി. സാജു, വർഗീസ് മാനത്തിൽ, ജിന്റോ തേറാട്ടിൽ, സി.ഡി. ആന്റോ തുടങ്ങിയവർ സംസാരിച്ചു.