 
ചേർപ്പ്: അഞ്ച് പതീറ്റാണ്ടായി അമ്മാടം സെന്ററിൽ പ്രവർത്തിച്ചിരുന്ന ഇലക്ട്രിസിറ്റി ഓഫീസ് മാറ്റി സ്ഥാപിച്ച നടപടിക്കെതിരെ എൽ.ഡി.എഫ് വെങ്ങിണിശ്ശേരി പുളിഞ്ചോട് കവലയിൽ ധർണ നടത്തി. പ്രതിഷേധ ധർണ സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.ആർ. വർഗീസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ പാറളം ലോക്കൽ സെക്രട്ടറി പി.ബി. ഷാജൻ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.കെ. ജോബി, സി.പി.എം നേതാക്കളായ കെ.കെ. ശ്രീനീവാസൻ, സെബി ജോസഫ്, പി.വി. സുബ്രമണ്യൻ, ടി.ജി. വിനയൻ, എ.ടി. പോൾസൺ, പി.ടി. സണ്ണി, എ.കെ. രാധാകൃഷ്ണൻ, പാറളം പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് എന്നിവർ സംസാരിച്ചു.