ചേർപ്പ്: കരുവന്നൂർ പ്രദേശത്തെ മിനി, ഹൈമാസ്റ്റ് ലൈറ്റുകൾ കത്താത്തതിൽ കോൺഗ്രസ് ചേർപ്പ് പഞ്ചായത്ത് 12-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ സമരം നടത്തി. ചേർപ്പ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.ആർ. സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.എം. അബൂബക്കർ അദ്ധ്യക്ഷനായി. പി.വി. ജോൺസൺ, അശോകൻ കുണ്ടായിൽ, സി.ഒ. തോമസ്, വി.കെ. ലത്തീഫ്, അബ്ദുൾറഹ്മാൻ, സി.ഒ. ജോണി എന്നിവർ നേതൃത്വം നൽകി.