
തൃശൂർ: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായുള്ള യുവ ഉത്സവിന്റെ ജില്ലാതല പരിപാടി ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ഫിഫ ഫുട്ബാൾ ലോക കപ്പിനോടനുബന്ധിച്ച് 215 ക്ലബുകളെ ഉൾപ്പെടുത്തി ഇലവൻസ് ഫുട്ബാൾ മത്സരം ഒരുക്കുമെന്നും താല്പര്യമുള്ളവർക്ക് മൈ റേഡിയോ 90 എഫ്.എം റേഡിയോ ജോക്കിയാകാൻ അവസരമൊരുക്കുമെന്നും എം.പി അറിയിച്ചു.
യുവജന കൺവെൻഷനോടൊപ്പം, പെയിന്റിംഗ്, കവിതാരചന, പ്രസംഗ മത്സരം, മൊബൈൽ ഫോട്ടോഗ്രാഫി, നാടോടിസംഘ നൃത്തം, യുവജന സംവാദം എന്നീ ആറ് ഇനങ്ങളിൽ മത്സരങ്ങളും അരങ്ങേറി. 15നും 29നും മദ്ധ്യേ പ്രായമുള്ള ജില്ലയിലെ താമസക്കാർക്കായാണ് മത്സരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് അദ്ധ്യക്ഷത വഹിച്ചു.