season

തൃശൂർ : അടുത്ത ഉത്സവ സീസണ് അരങ്ങൊരുങ്ങുമ്പോൾ നാട്ടാനകളുടെ എണ്ണക്കുറവ് ആന എഴുന്നള്ളിപ്പുകളെ പ്രതിസന്ധിയിലാക്കും. ആന എഴുന്നള്ളിപ്പുള്ള ക്ഷേത്രങ്ങൾ വനം വകുപ്പിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ ആനകളെ പങ്കെടുപ്പിക്കാൻ സാധിക്കില്ലെന്ന കർശന നിയമവും പ്രതിസന്ധി സൃഷ്ടിക്കും.

തൃപ്രയാറിലെ ഉത്സവം മുതൽ ആറാട്ടുപുഴ ദേവസംഗമവും, അടുപ്പൂട്ടി പെരുന്നാളും തൃശൂർ പൂരവുമെല്ലാം ഇങ്ങനെ പ്രതിസന്ധിയിലായേക്കും. ഇത് കൂടാതെ ശിവരാത്രി പോലുള്ള വിശേഷ ദിവസങ്ങളിലും നൂറുകണക്കിന് ക്ഷേത്രങ്ങളിൽ ആഘോഷം നടക്കും.

സംസ്ഥാനത്ത് ആയിരക്കണക്കിന് ഉത്സവങ്ങളാണ് ഇത്തരത്തിലുള്ളത്. ഇതിനായി നിലവിലുള്ളത് 440 നാട്ടാനകൾ മാത്രമാണ്. ഗുരുവായൂർ ദേവസ്വത്തിന്റെ ആനകൾ അടക്കമാണിത്. ഗുരുവായൂർ ആനക്കോട്ടയിലെ വളരെ കുറച്ച് ആനകളെയേ പുറത്തേക്ക് എഴുന്നള്ളിപ്പിന് വിടാറുള്ളൂ. അതിന് പുറമെ മദപ്പാട് മൂലം മാറ്റി നിറുത്തപ്പെടുന്ന ആനകൾ കൂടി കണക്കിലെടുത്താൽ 150 നും 200നും ഇടയിൽ ആനകളെയേ എഴുന്നള്ളിപ്പിന് ലഭിക്കൂ. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി ആന എഴുന്നള്ളിപ്പുകൾ നടന്നിരുന്നില്ല. കഴിഞ്ഞ വർഷം ഉത്സവ സീസണിന്റെ അവസാന സമയത്താണ് കൊവിഡ് നിയന്ത്രണം പിൻവലിച്ചത്. ഏതാനും വർഷം കൂടി കഴിഞ്ഞാൽ ആന എഴുന്നള്ളിപ്പ് തന്നെ നിലച്ചു പോകുമെന്ന ആശങ്കയിലാണ് ആന പ്രേമികളും ഉത്സവ സംഘാടകരും.

രജിസ്റ്റർ ചെയ്യാത്തവർക്ക്
എഴുന്നള്ളിക്കാനാവില്ല

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ ഫോറസ്ട്രിയിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് ആനകളെ എഴുന്നള്ളിക്കാനാകില്ല. മേയ് മാസത്തിലായിരുന്നു രജിസ്റ്റർ ചെയ്യാനുള്ള അവസാന അവസരം ലഭിച്ചത്. അപേക്ഷകളിൽ പരിശോധന നടത്തി അനുമതി നൽകാനുള്ള തയ്യാറെടുപ്പിലാണ് സോഷ്യൽ ഫോറസ്ട്രി വിഭാഗം.

വില്ലനായി എരണ്ടക്കെട്ട്

2018ൽ സംസ്ഥാനത്തുണ്ടായത് 521 നാട്ടാന

നിലവിൽ 439 എണ്ണം

ചെരിഞ്ഞത് 113

മരണകാരണം പാദരോഗവും എരണ്ടക്കെട്ടും
2018ൽ 34

2019, 2020 വർഷങ്ങളിൽ 20 വീതം

2021ൽ 29

2022 ഇതുവരെ 9.

പ്ര​തി​സ​ന്ധി​ ​തൃ​പ്ര​യാ​ർ​ ​ഏ​കാ​ദ​ശി​ക്ക്
മു​ത​ൽ​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തി​ന് ​വ​രെ

വൃ​ശ്ചി​ക​മാ​സ​ത്തി​ൽ​ ​തൃ​പ്ര​യാ​ർ​ ​ഏ​കാ​ദ​ശി,​ ​ധ​നു​ ​മാ​സ​ത്തി​ൽ​ ​പൂ​യം,​ ​മ​ക​രം,​ ​കും​ഭം​ ​മീ​നം​ ​മാ​സ​ങ്ങ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​പ​റ​പ്പൂ​ക്കാ​വ്,​ ​പാ​ർ​ക്കാ​ടി,​ ​ശി​വ​രാ​ത്രി,​ ​ഉ​ത്രാ​ളി​ക്കാ​വ്,​ ​ആ​റാ​ട്ട് ​പു​ഴ,​ ​അ​ടു​പ്പൂ​ട്ടി,​ ​ചെ​മ്പൂ​ത്ര​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​കാ​വ്,​ ​കോ​ഴി​മാം​പ​റ​മ്പ്,​ ​മേ​ട​ ​മാ​സ​ത്തി​ൽ​ ​കാ​ട്ട​കാ​മ്പ​ൽ,​ ​തൃ​ശൂ​ർ​ ​പൂ​രം,​ ​കൂ​ട​ൽ​മാ​ണി​ക്യം​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ആ​ന​ക​ളെ​ ​എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത്.