meeting

കേന്ദ്ര റബ്ബർ ബോർഡ് അംഗമായി നിയമിതനായ കെ.എ. ഉണ്ണിക്കൃഷ്ണനെ കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ ശ്രീനാരായണ ധർമ്മ പരിപാലന സ്‌കൂൾ സമിതി ആദരിക്കുന്നു.

ചാലക്കുടി: റബ്ബർ ബോർഡ് ഒഫ് ഇന്ത്യ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണനെ കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ ശ്രീനാരായണ ധർമ്മ പരിപാലന സ്‌കൂൾ ക്ഷേത്ര സമിതി ട്രസ്റ്റ് ആദരിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ സമിതി പ്രസിഡന്റ് ടി.കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.സി. മനോജ്, സമിതി സെക്രട്ടറി കെ.വി. അജയൻ, മേൽശാന്തി അനൂപ് എടത്താടൻ, വൈസ് പ്രസിഡന്റ് എ.വി. സുധീഷ്, ജോ.സെക്രട്ടറി പി.കെ. രണദേവ്, പി.ജി. സന്തോഷ്‌കമാർ, ടി.കെ. അനിൽ, ബിജു തിരുക്കുളം, കെ.കെ. ചന്ദ്രൻ, ഷീല രാജൻ, എം.ജി. രവി, ബിന്ദു മനോഹരൻ, വി.സി. പവിത്രൻ എന്നിവർ പ്രസംഗിച്ചു.