 
തൃശൂർ: നാലപ്പാടൻ മെമ്മോറിയാൽ കൾചറൽ സോസൈറ്റിയുടെ നാരായണ മേനോൻ മഹാകവി നാലപ്പാട്ട് നാരായണ മേനോൻ പുരസ്‌കാരം ആഷാ മേനോന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. എഴിന് വൈകിട്ട് മൂന്നിന് കുന്നത്തൂർ മന ആയുർവേദ ഹെറിറ്റേജിൽ നടക്കുന്ന ചടങ്ങിൽ സ്വാമി സുനിൽ ദാസ് പുരസ്‌കാരം സമ്മാനിക്കും. ഡോ. സുവർണ നാലപ്പാട്ട് ആമുഖ പ്രഭാഷണം നടത്തും. അനുസ്മരണ പ്രഭാഷണം മുൻ എം.എൽ.എ കെ.വി. അബ്ദുൾ കാദർ നിർവഹിക്കും. പത്രസമ്മേളനത്തിൽ സെക്രട്ടറി ടി. കൃഷ്ണദാസ്, ജനറൽ കൺവീനർ സരിത അശോകൻ നാലപ്പാട്ട്, എ.കെ. സതീഷ് കുമാർ, എൻ.കെ. പ്രഭാത്, ടി. ബാഹുലേയൻ എന്നിവർ പങ്കെടുത്തു.