തൃശൂർ: കേരള ബാലസംഘം ആറാമത് സംസ്ഥാന സമ്മേളനം 4, 5, 6 തീയതികളിലായി തൃശൂരിൽ നടക്കും. തെക്കേ ഗോപുരനടയിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, ആർ.ബിന്ദു, ടി.പി.രാമകൃഷ്ണൻ എം.എൽ.എ, ജയരാജ് വാര്യർ തുടങ്ങിയവർ പങ്കെടുക്കും. 5ന് രാവിലെ പത്തിന് കാൽഡിയൻ സെന്റർ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും.14 ജില്ലകളിൽ നിന്നായി 481 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം 6ന് വൈകിട്ടോടെ സമാപിക്കും.