1

തൃശൂർ: അശരണരായ വിധവകൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭ്യമാക്കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി താമസ സൗകര്യമില്ലാത്ത, ബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന വിധവകളെ സംരക്ഷിക്കുന്നവർക്ക് അപേക്ഷിക്കാം. പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തവരും 50 വയസിന് മുകളിൽ പ്രായമുള്ളവരായിരിക്കണം സംരക്ഷിക്കപ്പെടുന്ന വനിതകൾ. വിധവകളുടെ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയരുത്. ഒക്ടോബർ 20നകം www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2361500, 2994140.