1
നീ​യാ​ണ് ​സു​ന്ദ​രി​ ... തൃ​ശൂ​ർ​ ​രാ​മ​വ​ർ​മ്മ​പു​രം​ ​അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ​ ​ക​ഴി​യു​ന്ന​ ​ദ​മ്പ​തി​ക​ളാ​യ​ 67​ ​വ​യ​സു​ള്ള​ ​കൊ​ച്ച​നി​യ​നും 66​ ​വ​യ​സു​ള്ള​ ​ല​ക്ഷ്മി​ ​അ​മ്മാ​ളും​ ​വി​വാ​ഹ​ത്തി​ന്റെ മൂ​ന്നാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ ​വേ​ള​യി​ൽ​ ​വി​വാ​ഹ​ദി​ന​ത്തി​ൽ​ ​ത​ങ്ങ​ൾ​ക്ക് ​ല​ഭി​ച്ച​ ​സ​മ്മാ​നം​ ​നോ​ക്കി​ ​ആ​സ്വ​ദി​ക്കു​ന്നു.​ഇ​രു​വ​രും​ ​മു​മ്പ് ​വി​വാ​ഹി​ത​രാ​യി​രു​ന്നെ​ങ്കി​ലും​ ​ഉ​റ്റ​​വ​ർ​ ​മ​രി​ച്ചു​ ​പോ​യ​തി​നെത്തു​ട​ർ​ന്ന് ​ഏ​ക​ാന്ത​ത​യി​ലാ​യ​ ​ഇ​വ​ർ​ ​മൂ​ന്ന് ​വ​ർ​ഷം​ ​മു​മ്പ് ​രാ​മ​വ​ർ​മ്മ​പു​രം​ ​അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ​ ​വ​ച്ച് ​കാ​ണു​ക​യും​ ​വി​വാ​ഹി​ത​രാ​വു​ക​യും​ ​ആ​യി​രു​ന്നു​. ഫോ​ട്ടോ​:​ ​റാ​ഫി​ ​എം.​ദേ​വ​സി

തൃശൂർ: വയോജനക്ഷേമവും ബോധവത്കരണങ്ങളും സമൂഹ മാദ്ധ്യമങ്ങളിലെ സന്ദേശങ്ങളും എല്ലാം ശക്തമാകുമ്പോഴും മുതിർന്നവർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് കുറവില്ലെന്ന് കണക്കുകൾ. പരാതികൾ കേൾക്കുന്നതിനും നടപടിയെടുക്കുന്നതിനുമുള്ള മെയിന്റൻസ് ആൻഡ് ട്രിബ്യൂണലുകളിൽ കഴിഞ്ഞ വർഷം ലഭിച്ചത് 450 ലേറെ പരാതികളാണ്.

പൊലീസ് സ്റ്റേഷനുകളിലെ ഉൾപ്പെടെ പ്രാദേശിക പരാതികൾ കണക്കിലെടുത്താൽ ജില്ലയിൽ ഇത് ആയിരത്തിലേറെ വരും. ഭൂരിഭാഗം പരാതികളും സ്വന്തം വീടുകളിൽ നിന്നുള്ളതാണ്. അതേസമയം ചെറിയ ശതമാനം വാസ്തവവിരുദ്ധ പരാതികളും ലഭിക്കുന്നതായി അധികൃതർ വ്യക്തമാക്കുന്നു.

സ്വന്തം പേരിൽ ഭൂമിയും വീടും ഉണ്ടായിട്ടും മക്കളുടെ മാനസികവും ശാരീരികവുമായ പീഡനമേൽക്കുന്നതായ പരാതികളാണ് കൂടുതൽ. ഒറ്റയ്ക്ക് താമസിച്ചിട്ടും പീഡനം ഉണ്ടാകുന്നുവെന്ന അറുപതോളം പരാതികൾ കഴിഞ്ഞ വർഷം മാത്രം തൃശൂർ, ഇരിങ്ങാലക്കുട ട്രിബ്യൂണലുകളിൽ ലഭിച്ചു.


തീർപ്പാക്കിയത് 320 പരാതികൾ

ജില്ലയിൽ ആകെ ലഭിച്ച 454 പരാതികളിൽ 320ഉം തീർപ്പാക്കി. വയോജനങ്ങളുടെ മൊഴിയെടുത്ത് ശരിയെന്ന് ബോദ്ധ്യപ്പെട്ട സംഭവങ്ങളിൽ കർശന നടപടിയാണ് മെയിന്റൻസ് ട്രിബ്യൂണൽ സ്വീകരിച്ചത്. കൊവിഡ് കാലഘട്ടത്തിലും ഇരുന്നൂറിലേറെ പരാതികളാണ് വയോജനങ്ങൾ നൽകിയത്.

ആകെ ലഭിച്ച പരാതികൾ - 240

ഇരിങ്ങാലക്കുട ട്രിബ്യൂണൽ

മെയിന്റനൻസ് ട്രിബ്യൂണൽ

പരാതികളിൽ സമയബന്ധിതമായി വിചാരണ നിശ്ചയിക്കൽ, ഹിയറിംഗുകൾ, അടിയന്തിര അന്വേഷണം, ഫീൽഡ്, ഗൃഹസന്ദർശം, വൃദ്ധസദന സന്ദർശങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള ഇടപെടലുകൾ, സാമൂഹിക നീതിവകുപ്പിന്റെ സഹകരണത്തോടെയുള്ള പുനരധിവാസ പ്രവർത്തനങ്ങൾ, മുതിർന്നവരുടെ ക്ഷേമം മുൻനിറുത്തിയുള്ള ബോധവത്കരണം, കാമ്പയിനുകൾ, വെബിനാറുകൾ, ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റുമാരുടെ സഹായത്തോടെയാണ് പരാതികളിൽ അന്വേഷണം നടന്നുവരുന്നത്. സമയബന്ധിതമായി പരാതികളിൽ നടപടിയെടുത്ത് മുന്നോട്ടുപോകുന്നതായി അധികൃതർ വ്യക്തമാക്കി.

സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ

അന്താരാഷ്ട്ര വയോജനദിനവും സംസ്ഥാന വയോസേവന അവാർഡ് സമർപ്പണവും ഇന്ന് തൃശൂരിൽ നടക്കും. രാവിലെ 11ന് വി.കെ.എൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, കളക്ടർ ഹരിത വി. കുമാർ, പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്, ആർ.ഡി.ഒമാരായ പി.എ. വിഭൂഷണൻ, എം.എച്ച്. ഹരീഷ് എന്നിവർ പങ്കെടുക്കും.