1

തൃശൂർ: ആരോഗ്യ സർവകലാശാല ഒക്ടോബർ മൂന്നിലെ മാറ്റിവച്ച പരീക്ഷകൾ പുനഃക്രമീകരിച്ചു. ഒന്നാം വർഷ ബി.എസ്.സി ഡയാലിസിസ് ടെക്‌നോളജി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ ഒക്ടോബർ ആറിന് നടത്തും. ഫസ്റ്റ് പ്രൊഫഷണൽ ബി.എസ്.സി നഴ്‌സിംഗ് ആയുർവേദ ഡിഗ്രി സപ്ലിമെന്റററി തിയറി പരീക്ഷ, സെക്കൻഡ് പ്രൊഫഷണൽ ബി.ഫാം ആയുർവേദ ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ, തേർഡ് പ്രൊഫഷണൽ ബി.ഫാം ആയുർവേദ ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ എന്നിവ ഏഴിന് നടത്തും. സെക്കന്റ് സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്‌കീം) തിയറി പരീക്ഷ പത്തിന് നടക്കും. തേർഡ് ബി.എച്ച്.എം.എസ് ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ ഏഴിന് നടത്തും.