 
തൃശൂർ: എറിയാട് ഗവ. കേരളവർമ്മ ഹയർ സെക്കൻഡറി സ്‌കൂളിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് നാളെ തുടക്കമാകുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. വിവിധ സാഹിത്യ സാംസ്‌കാരിക, കായിക പരിപാടികൾ ജനുവരി 29 വരെ സംഘടിപ്പിച്ചിരിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നടക്കും. സംഘാടക സമിതി ജനറൽ കൺവീനർ കെ.എ. കദീജാബി, ചീഫ് കോ - ഓർഡിനേറ്റർ ഇ.വി. രമേശൻ, കെ.എച്ച്. സിദ്ധിഖ് കടമ്പോട്ട്, ഫൈസൽ, ആഷിഖ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.