manappuram
മണപ്പുറം ഫൗണ്ടേഷൻ വലപ്പാട് സ്വദേശി ഷാജിക്ക് ശ്രവണ സഹായി കൈമാറുന്ന ചടങ്ങിൽ നിന്ന്.

തൃപ്രയാർ: മണപ്പുറം ഫൗണ്ടേഷൻ വലപ്പാട് സ്വദേശി ഷാജിക്ക് ശ്രവണ സഹായി നൽകി. മണപ്പുറം ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ട്രസ്റ്റി വി.പി നന്ദകുമാറാണ് ശ്രവണസഹായി കൈമാറിയത്. വലപ്പാട് പഞ്ചായത്തിൽ തിരുപഴഞ്ചേരി കോളനിയിലെ താമസക്കാരനാണ് ഷാജി കുന്തറ. ചെറുപ്പം മുതൽ കേൾവിയിൽ ബുദ്ധിമുട്ടുണ്ടായിരുന്നു ഷാജിക്ക്. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്കാണ് മണപ്പുറം ഫൗണ്ടേഷന് അപേക്ഷ നൽകിയത്. ഇതുപ്രകാരം മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ ശ്രവണസഹായി നൽകുയായിരുന്നു. ഷാജിയുടെ ഭാര്യ സുജ, വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്, വാർഡ് മെമ്പർ ഷിഹാബ്, മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി. ദാസ്, ജനറൽ മാനേജർ ജോർജ് മോറേലി, ചീഫ് മാനേജർ ശിൽപ ട്രീസ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.