പുതുക്കാട്: പുതുക്കാട് മണ്ഡലത്തിൽ 2023 പൂർത്തിയാകുന്നതോടെ ആരോഗ്യമേഖലയിൽ സമഗ്രമായ വികസന പദ്ധതികൾ നടപ്പിൽ വരും. 2023 പൂർത്തീകരിക്കുന്നതോടെ മണ്ഡലത്തിലെ 41 ഹെൽത്ത് സബ് സെന്ററുകൾ ഹെൽത്ത് വെൽനസ് സെന്ററുകളാകും. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന ആരോഗ്യ കേന്ദ്രങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട യോഗത്തിലാണ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്.
പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഏഴ് സബ് സെന്ററുകളെ വെൽനസ് സെന്ററുകളായി ഉയർത്തുന്നതിന് 7 ലക്ഷം രൂപ വീതം അനുവദിച്ചു. 11 സബ് സെന്ററുകൾ വെൽനസ് സെന്ററുകളായി ഉയർത്തുന്നതിനുള്ള നിർദ്ദേശം ആർദ്രം മിഷൻ മുഖേന സമർപ്പിച്ചു. സ്വന്തമായി സ്ഥലമില്ലാത്ത സബ് സെന്ററുകൾക്കായി ആറുമാസത്തിനുള്ളിൽ സ്ഥലം കണ്ടെത്തുന്നതിനായി യോജിച്ച പ്രവർത്തനം സംഘടിപ്പിക്കും. സ്ഥലമുള്ള സബ് സെന്ററുകൾ അടിയന്തരമായി നവീകരിച്ച് വെൽനസ് സെന്ററുകളായി ഉയർത്തുമെന്നും എം.എൽ.എ അറിയിച്ചു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ബൈജു, അജിത സുധാകരൻ, വി.ബി.അശ്വതി, വൈസ് പ്രസിഡന്റുമാരായ, ഷൈനി ജോജു, ഹേമലത സുകുമാരൻ, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ സന്ധ്യാ കുട്ടൻ, എൻ.എം. പുഷ്പാകരൻ, ജിജോജോൺ, ഡി.എം.ഒ: ഡോ.ടി.പി. ശ്രീദേവി, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. വി.എൻ. ഇന്ദിര, ഡോ. ടി കെ. ജയന്തി, ഡോ. കെ.ടി. പ്രേംകുമാർ, ആർദ്രം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. നിതിൻ കൃഷ്ണ, എൻ.ആർ.എച്ച്.എം ജില്ലാ എൻജിനിയർ ജെ.സി. ശോഭ, പുതുക്കാട് താലൂക്ക് ആശുപതി സൂപ്രണ്ട് കെ.എ. മുഹമ്മദാലി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആർ. അജയ്‌ഘോഷ്, വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പദ്ധതിയുടെ ഒന്നാംഘട്ടം ഇങ്ങനെ