inagurationതളിർ കാർഷിക വികസന പദ്ധതി ഉദ്ഘാടനം എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കയ്പമംഗലം മണ്ഡലത്തിൽ ഇ.ടി. ടൈസൺ മാസ്റ്റ്ർ എം.എൽ.എ നടപ്പാക്കുന്ന തളിർ കാർഷിക വികസന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പോഴങ്കാവ് സെന്റ് ജോർജ് മിക്‌സഡ് എൽ.പി സ്‌കൂളിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പച്ചക്കറിതൈകൾ നൽകി ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി.സി. ജയ അദ്ധ്യക്ഷയായി. വാർഡ് മെമ്പർ കെ.ആർ. രാജേഷ്, പ്രോഗ്രാം കോ- ഓർഡിനേറ്റർ ടി.എസ്. സുനിൽകുമാർ മാസ്റ്റർ, വാർഡ് മെമ്പർ ജിബിമോൾ, സ്‌കൂൾ മാനേജർ സാജു ലൂയിസ്, ഹെഡ്മിസ്ട്രസ് നിമ്മി മേനോൻ തുടങ്ങിയവർ സംസാരിച്ചു.