 
തൃശൂർ: പ്രൊഫ. എം. മാധവൻകുട്ടിയുടെ സ്മരണാർത്ഥം പൂരപ്രേമി സംഘം നൽകുന്ന പുരസ്‌കാരം മുതിർന്ന ഫോട്ടോഗ്രാഫർ മൊണാലിസ ജനാർദ്ദനന് സമ്മാനിക്കും. 25000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സി.എ. കൃഷ്ണൻ, കെ. വിജയരാഘവൻ, ബൈജു താഴേക്കാട് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. വിദ്യാഭ്യാസ പുരസ്‌കാരം കെ. അഭിജിത്തിനും ഗണിത ശാസ്ത്രത്തിൽ കൂടുതൽ മാർക്ക് നേടിയതിന് സ്‌നേജോ ടോജുവിനും സമ്മാനിക്കും. പുരസ്‌കാരം നവംബർ 28ന് സമ്മാനിക്കും.