ചാലക്കുടി: രജത ജൂബിലിയിലേക്ക് പ്രവേശിക്കുന്ന എലിഞ്ഞിപ്ര സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ഒക്ടോബർ 1 മുതൽ 9 വരെ വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. എല്ലാ ദിവസവും പാട്ടുകുർബാന, സന്ദേശം, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നിവയുണ്ടാകും. ചൊവ്വാഴ്ചയിലെ ചടങ്ങുകളിൽ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പങ്കെടുക്കും. നിർദ്ധനരായ രണ്ടു കുടുംബങ്ങൾക്ക് നിർമ്മിച്ച വീടുകളുടെ താക്കോൽ ബിഷപ്പ് കൈമാറും. യോബേൽ പതാക ഉയർത്തും. യോബേൽ സ്‌ക്വയറിന്റെ ഉദ്ഘാടനവും നടക്കും. വെള്ളിയാഴ്ച വൈകിട്ട് 6ന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ചാലക്കുടി ഫൊറോന വികാരി ഫാജോളി വടക്കൻ നിർവഹിക്കും. തിരുനാൾ ദിനമായ ഒക്ടോബർ 9 ലെ വിശുദ്ധ കുർബാനകൾ ഫാ. വിനീത് പനയ്ക്കപ്പിള്ളി, ഫാ. ഡേവിസ് വിതയത്തിൽ എന്നിവർ നയിക്കും. വൈകിട്ട് 4ന് ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ. വിപിൻ കുരിശുതറ കാർമികനാവും. തുടർന്ന് പ്രദക്ഷിണം, വർണ മഴ, വികാരി ഫാ. വിനീത് പനയ്ക്കാപ്പിള്ളി, ജോസ് കാവുങ്ങൽ, ഡേവിസ് കിഴക്കൂടൻ, ഡേവിസ് വെള്ളാനി, വർഗീസ് പറോക്കാരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.