1
ചാ​ല​ക്കു​ടി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​ക്ക് ​സ​മീ​പം​ ​ച​ത്ത​ ​നി​ല​യി​ൽ​ ​കാ​ണ​പ്പെ​ട്ട​ ​തെ​രു​വ് ​നാ​യ​കൾ.

ചാലക്കുടി: നഗരത്തിൽ നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തി. രണ്ടിടത്തായി 5 നായകളുടെ ജഡമാണ് കണ്ടത്. താലൂക്ക് ആശുപത്രി പരിസരത്ത് നാലും, പോട്ട ഇടക്കൂട് പാലത്തിന് സമീപം ഒന്നുമാണ് ചത്ത നിലയിൽ കണ്ടത്. രണ്ട് പൂച്ചകളുടെയും ജഡങ്ങൾ കണ്ടെത്തി. താലൂക്ക് ആശുപത്രി പരിസരത്ത് വിഷം വച്ചാണ് ഇവയെ വകവരുത്തിയതെന്ന് സംശയിക്കുന്നു.

ജഡങ്ങൾക്കരികിൽ ബ്രഡിന്റെ തുണ്ടുകൾ കിടക്കുന്നുണ്ട്. ഇവിടെ അവശനിലയിൽ ഒരു തള്ളപ്പട്ടിയും കിടക്കുന്നുണ്ട്. ഇതിന്റെ ഉള്ളിൽ വിഷം എത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. നഗരസഭയുടെ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ചത്ത നായകളുടെ ജഡങ്ങൾ മൃഗാശുപത്രിയിലെത്തിച്ചു.

ആശുപത്രി സൂപ്രണ്ടിന്റെ നിർദ്ദേശ പ്രകാരം ജഡങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൂച്ചകൾ ചത്തത് ഏതോ വാഹനം ഇടിച്ചാണെന്ന് വ്യക്തമായി. ഇതിന്റെ ജഡം ചാലക്കുടിയിൽ തന്നെ മറവു ചെയ്തു.