malinyam

വഴിവക്കിൽ തള്ളിയ മാലിന്യം ചേലക്കര പഞ്ചായത്തധികൃതർ പരിശോധിക്കുന്നു.

ചേലക്കര: മാലിന്യം വഴിവക്കിൽ തള്ളിയ വ്യാപാരിയെക്കൊണ്ട് പിഴ അടപ്പിച്ചും മാലിന്യം തിരിച്ചെടുപ്പിച്ചും ചേലക്കര പഞ്ചായത്ത് അധികൃതർ. പഞ്ചായത്തിലെ പത്താം വാർഡിൽ പങ്ങാരപ്പിള്ളി സെന്റ് ജോസഫ് ഹൈസ്‌കൂളിന് മുൻവശത്ത് സ്ഥാപിച്ചിട്ടുള്ള മിനി എം.സി.എഫ് പരിസരത്താണ് കഴിഞ്ഞദിവസം മാലിന്യം നിരവധി ചാക്കുകളിലാക്കി തള്ളിയത്. വാർഡിലെ ഹരിതകർമ്മസേന പ്രവർത്തകർ പഞ്ചായത്തിൽ അറിയിച്ചതിനെതുടർന്ന് വി.ഇ.ഒ: പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മേപ്പാടത്തുള്ള വ്യാപാരിയും കാളിയാറോഡ് സ്വദേശിയുമായ ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് മാലിന്യം നിക്ഷേപിച്ചതെന്ന് കണ്ടെത്തിയത്. മാലിന്യം നിക്ഷേപിച്ചതിന് പതിനായിരം രൂപ പഞ്ചായത്ത് പിഴ ഈടാക്കുകയും മാലിന്യങ്ങൾ തിരിച്ചെടുപ്പിക്കുകയും ചെയ്തു.