വാടാനപ്പിള്ളി: എം.എൽ.എ - എസ്.ഡി.എഫ് ഫണ്ട് 50 ലക്ഷം രൂപ വകയിരുത്തി നിർമ്മാണം ആരംഭിക്കുന്ന പഞ്ചായത്തിലെ കുട്ടമുഖം ആരോഗ്യ ഉപകേന്ദ്രത്തിന്റ നിർമ്മാണോദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നിസാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ സുലേഖ ജമാലു, രന്യ ബിനീഷ്, സബിത്ത് എ.എസ്, വാർഡ് മെമ്പർമാരായ ആശ ഗോകുൽദാസ്, ഷൈജ ഉദയകുമാർ, രേഖ അശോകൻ, സുജിത്ത് എം.എസ്, കെ.ബി. ശ്രീജിത്ത്, സരിത ഗണേശൻ, സെക്രട്ടറി ലിൻസ് ഡേവിഡ് എന്നിവർ സംസാരിച്ചു.