
ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ സഭവിള ശ്രീനാരായണാശ്രമം ഹാളിൽ സംഘടിപ്പിച്ച പത്രാധിപർ കെ.സുകുമാരൻ സ്മൃതിദിനാചരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി പത്രാധിപർ അനുസ്മരണ പ്രഭാഷണം നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള കൗൺസിൽ അംഗീകരിച്ച പ്രമേയം സ്മൃതി സംഗമത്തിൽ അവതരിപ്പിച്ചു.എസ്.എൻ.ഡി.പി യോഗം ഡയറക്ടർ അഴൂർ ബിജു,കൗൺസിലർമാരായ സി.കൃത്തിദാസ്,ഡി.ചിത്രാംഗദൻ,അജീഷ് കടയ്ക്കാവൂർ, ഉണ്ണിക്കൃഷ്ണൻ ഗോപിക,എസ്.സുന്ദരേശൻ,ജി.ജയചന്ദ്രൻ,വക്കം സജി,ഡോ.ജയലാൽ,അജി കീഴാറ്റിങ്ങൽ എന്നിവർ സംസാരിച്ചു. പത്രാധിപരുടെ പേരിൽ യൂണിയൻ കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ഷീൽഡുകളും ക്യാഷ് അവാർഡുകളും വിവിധ ശാഖകളിൽ നിന്നു തിരഞ്ഞെടുത്ത നിർദ്ധന രോഗികൾക്കുള്ള തുടർ ചികിത്സാ ധനസഹായങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.