
ചിറയിൻകീഴ്: അപ്രന്റിഷിപ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും കുടുംബശ്രീ പ്രവർത്തനങ്ങളെക്കുറിച്ചും മനസിലാക്കുന്നതിനും പഠിക്കുന്നതിനുമായി നാഷണൽ റിസോഴ്സ് ഓർഗനൈസേഷന്റെ (എൻ.ആർ.ഒ) നേതൃത്വത്തിൽ മേഘാലയിൽ നിന്നുള്ള 30 അംഗ സംഘം മംഗലപുരം ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു.കേരള കുടുംബശ്രീ എൻ.ആർ.ഒ നാഷണൽ മെന്റർ റിസോഴ്സ് പേഴ്സൺ പത്മിനി.എം.വി,മേഘാലയ സൗത്ത് ഗാരോ ഹിൽസ് ഡിസ്ട്രിക്ട് മിഷൻ മാനേജർ ആൻവേ സാഗ്മ,വെസ്റ്റ് ഗാരോ ഹിൽസ് റോഹ്റാം ബ്ലോക്ക് ക്ലസ്റ്റർ കോർഡിനേറ്റർ മേരി ബാൽസിംചേ സാഗ്മ,ബ്ലോക്ക് ട്രാൻസിലേറ്റർ നിൻജബാല കെ.സാഗ്മ എന്നിവരുടെ സംഘമാണ് പഠനത്തിന് എത്തിയത്.മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം,വൈസ് പ്രസിഡന്റ് മുരളീധരൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.എ.എസ്,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ലൈല,ഗ്രാമപഞ്ചായത്തംഗങ്ങളായ വി.അജികുമാർ,തോന്നയ്ക്കൽ രവി,ബി.സി.അജയരാജ്,അരുൺകുമാർ,ശ്രീചന്ദ്,കെ.കരുണാകരൻ,എസ്.കവിത,എസ്.ജയ,ബിനി.ജെ,ബി.ഷീല,ജുമൈല ബീവി,ബിന്ദു ബാബു,മീന അനിൽ,ഖുറൈഷാ ബീവി,ശ്രീലത,സെക്രട്ടറി വി.ജ്യോതിസ്,അസ്സിസ്റ്റന്റ് സെക്രട്ടറി ജനീഷ്.വി.രാജ്,സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയിംസ്,വൈസ് ചെയർപേഴ്സൺ രജനി,അക്കൗണ്ടന്റ് ഷീന,സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.