1

വിഴിഞ്ഞം: യുവാവിനെ ക്ഷേത്രക്കുളത്തിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. വെള്ളായണി പൂങ്കുളം വലിയവിളാകത്തുവീട്ടിൽ സതീഷ് (37)ആണ് പൂങ്കുളം ചാമുണ്ഡേശ്വരി ക്ഷേത്രകുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് കുളത്തിൽ ഒരാൾ കിടക്കുന്നതായി നാട്ടുകാർ കണ്ടത്. വിവരമറിഞ്ഞ് വിഴിഞ്ഞത്തുനിന്നും ഫയർ ഫോഴ്സെത്തി മൃതദേഹം കരയ്‌ക്കെടുത്തു. സതീഷ് ബൈക്ക് സമീപത്തെ വാഴത്തോട്ടത്തിനടുത്തു വച്ചിട്ട് നടന്നുപോകുന്നദൃശം സി.സി.ടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെള്ളായണി കാർഷികകോളേജിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ശാലിനി. ഏക മകൾ ലയ സതീഷ്. കോവളം പൊലീസ് കേസെടുത്തു. സംഭവത്തിൽ ദുരൂഹതയിലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം അറിയാൻ കഴിയൂവെന്നും പൊലീസ് പറഞ്ഞു.


ക്യാപ്ഷൻ : സതീഷ്.