
ചിറയിൻകീഴ്: സി.ഐ.ടി.യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ശാർക്കര മൈതാനിയിൽ നടന്ന ഫുട്ബാൾ മത്സരം ദേശീയ ഫുട്ബാൾ താരം വിനുജോസ് ഉദ്ഘാടനം ചെയ്തു.ശാർക്കര മൈതാനിയിൽ നടന്ന ചടങ്ങിൽ സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. പുല്ലുവിള സ്റ്റാൻലി, ആറ്റിങ്ങൽ ജി.സുഗുണൻ, ക്ലൈനസ് റൊസാരിയൊ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പയസ്, വി.വിജയകുമാർ, ബി.ചന്ദ്രികയമ്മ, വേങ്ങോട് മധു,പി.മണികണ്ഠൻ,ജി.വ്യാസൻ,പി.മുരളി,എ.ചന്ദ്രബാബു,ജി.വേണുഗോപാലൻ നായർ,എസ്.ചന്ദ്രൻ,സി.രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.ഫുട്ബാൾ മത്സരത്തിൽ ആറ്റിങ്ങൽ ഏരിയ ടീം ഒന്നാം സ്ഥാനവും പാറശാല ഏരിയ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.