honouring

ചിറയിൻകീഴ്: സി.ഐ.ടി.യു ചിറയിൻകീഴ് പഞ്ചായത്ത് കൺവെൻഷൻ നടന്നു. കേരള ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി തിരഞ്ഞെടുത്ത ആർ.രാമുവിനെ കോഓർഡിനേഷൻ കമ്മിറ്റി ആദരിച്ചു. ആർ.സുഭാഷ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി.വിജയകുമാർ, പി.മണികണ്ഠൻ, ജി.വ്യാസൻ, രാജീവ്, രവീന്ദ്രൻ, സതീശൻ, സിന്ധു എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി പി.മണികണ്ഠൻ (കൺവീനർ), ബി.സതീശൻ, പി.വി.സുനിൻ (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.