ചിറയിൻകീഴ്: കലാസാഹിത്യ സാംസ്കാരിക കൂട്ടായ്മയായ വിളക്കിന്റെ 181-ാമത് പ്രതിമാസ ചർച്ച ശാർക്കര എസ്.സി.വി ബോയ്സ് ഹൈസ്കൂളിൽ നടന്നു. ഒ.വി.വിജയന്റെ 'കടൽത്തീരത്ത്' എന്ന കഥയെ അധികരിച്ച് നടന്ന ചർച്ചയിൽ ഉദയകുമാർ മുഖ്യപ്രഭാഷണവും കെ.രാജചന്ദ്രൻ അനുബന്ധ പ്രഭാഷണവും നടത്തി. രാമചന്ദ്രൻ കരവാരം മോഡറേറ്ററായ ചർച്ചയിൽ വിജയൻ പുരവൂർ, ശാർക്കര കൃഷ്ണൻ കുട്ടി, നസീം ചിറയിൻകീഴ്, അനിൽ പൂതക്കുഴി, ചാന്നാങ്കര സലിം, സന്തോഷ് ആറ്റിങ്ങൽ, സനിൽ മണമ്പൂർ, സജീവ്‌ മോഹൻ, പി.സുരേഷ്ബാബു, സുരേലാൽ എന്നിവർ പങ്കെടുത്തു. നാട്ടരങ്ങ് വിഭാഗത്തിൽ ഭാഗി അശോകൻ കഥയും പ്രകാശ് പ്ലാവഴികം കവിതയും അവതരിപ്പിച്ചു.