ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം ഇന്ന് ആരംഭിച്ച് ഒക്ടോബർ 5ന് സമാപിക്കും. ക്ഷേത്രസന്നിധിയിൽ സേവാപന്തലിൽ പ്രത്യേകമായി ഒരുക്കിയ സരസ്വതി മണ്ഡപത്തിൽ എല്ലാ ദിവസവും വൈകിട്ട് സംഗീതോത്സവം നടക്കും. ഇന്ന് വൈകുന്നേരം 5ന് നാഗസ്വരക്കച്ചേരി തുടർന്ന് 6.30ന് ശാർക്കര നാരായണൻകുട്ടിയുടെ സംഗീത സദസ്, 27ന് കടമ്മനിട്ട അനു സുദേവും സംഘവും നയിക്കുന്ന സംഗീത സദസ്, 28ന് എം.കെ തുഷാർ ആൻഡ് പാർട്ടിയുടെ സംഗീത സദസ്, 29ന് ഡോ. പി. വിനീതയും സംഘവും നയിക്കുന്ന സംഗീത സദസ്, 30ന് താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ സംഗീത സദസ്, ഒക്ടോബർ 1ന് പത്മേഷ് പരശുരാമന്റെ പുല്ലാംകുഴൽ കച്ചേരി, 2ന് ഡോ.ശ്രീവിദ്യയും സുധയും നയിക്കുന്ന സംഗീത സദസ്, 3ന് അശോക് കുമാർ ആൻഡ് പാർട്ടിയുടെ സംഗീത സദസ്, 4ന് ചിറയിൻകീഴ് എസ്.സുധീഷും സംഘവും നയിക്കുന്ന സംഗീത സദസ്, 5ന് രാവിലെ 7 മുതൽ എഴുത്തിനിരുത്തൽ ചടങ്ങ്, വൈകിട്ട് 4ന് സരസ്വതി മണ്ഡപത്തിൽ സമൂഹ സംഗീതാർച്ചന എന്നിവ നടക്കും. വിദ്യാരംഭത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്ര ദേവസ്വം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം.