
കാട്ടാക്കട:ആര്യനാട് യൂണിയനിലെ 30 ശാഖകളിലും ശ്രീനാരായണ ഗുരുദേവ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു.ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ,സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ,യൂണിയൻ-വനിതാസംഘം-യൂത്ത്മൂവ്മെന്റ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ ശാഖകളിൽ നടന്ന പരിപാടികളിൽ പങ്കെടുത്തു.
ഉഴമലയ്ക്കൽ ശാഖയിൽ നടന്ന ചതയദിന പൂജകൾക്ക് ക്ഷേത്ര മേൽശാന്തി സിബീഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.ശാഖാ പ്രസിഡന്റ് കെ.വി.സജി,സെക്രട്ടറി ഷിജു,സ്കൂൾ മാനേജർ ആർ.സുഗതൻ എന്നിവർ നേതൃത്വം നൽകി.
വെള്ളനാട് കമ്പനിമുക്ക് ശാഖയുടെ ഗുരുദേവ ജയന്തി ആഘോഷത്തിൽ ശാഖാ പ്രസിഡന്റ് എസ്.തങ്കപ്പൻ ജയന്തി സന്ദേശം നൽകി. ഗുരുപൂജ,നിവേദ്യം,ജയന്തി സന്ദേശയാത്ര എന്നിവ നടത്തി.ശാഖാ വൈസ് പ്രസിഡന്റ് ശ്രീലത,യൂണിയൻ കമ്മിറ്റിയംഗം ബാബു,സെക്രട്ടറി വിനായകൻ എന്നിവർ നേതൃത്വം നൽകി.കൊറ്റംപള്ളി ശാഖയിൽ ഗുരുപൂജ,ചിത്ര പ്രദർശനം,വിവിധ മത്സരങ്ങൾ,വടംവലി മത്സരങ്ങൾ,ഗുരുജയന്തി വിളമ്പര സദസ് എന്നിവ സംഘടിപ്പിച്ചു. സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്തു.ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ,സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ,മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ,കാട്ടാക്കട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ലതാകുമാരി,ആഘോഷ കമ്മിറ്റി രക്ഷാധികാരി ഡോ.ബി.അർജ്ജുനൻ,സ്റ്റേറ്റ് എംപ്ലോയിസ് ഫോറം വൈസ് പ്രസിഡന്റ് കൊറ്റംപള്ളി ഷിബു,വനിതാസംഘം ആര്യനാട് യൂണിയൻ പ്രസിഡന്റ് ഡോ.എൻ.സ്വയംപ്രഭ,ആഘോഷക്കമ്മിറ്റി ചെയർമാൻ എൻ.മോഹനൻ,ശാഖാ പ്രസിഡന്റ് എ.മോഹനകുമാർ,വൈസ് പ്രസിഡന്റ് കെ.രവീന്ദ്രൻ പാട്ടത്തിൽ,സെക്രട്ടറി കൊറ്റംപള്ളി ബിനു എന്നിവർ നേതൃത്വം നൽകി. പന്നിയോട് ശാഖയിൽ ശാഖാ പ്രസിഡന്റ് എസ്.വിജയകുമാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.ഗുരുമന്ദിരത്തിൽ ഗുരുപൂജ,സമൂഹ സദ്യ,ചതയപൂജ,നിവേദ്യം എന്നിവ നടന്നു.
വീരണകാവ് ശാഖയിലെ ഗുരുദേവ ജയന്തി ആഘോഷം ശനിയാഴ്ച പട്ടകുളം ശാഖാംങ്കണത്തിൽ യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു.സമൂഹ പ്രാർത്ഥന,ചതയപൂജ,ഗുരുദേവ ക്വിസ് മത്സരം,പ്രഭാഷണം നടത്തും,ഉന്നത വിജയികളെ ആദരിക്കൽ,ചതയദിന സദ്യ എന്നിവ നടന്നു. കുറ്റിച്ചൽ പരുത്തിപ്പള്ളി ശാഖയിൽ ഗുരുപൂജ, കലാകായിക മത്സരങ്ങൾ, കരോക്കെ ഗാനമേള,പുഷ്പാഭിഷേകം,ഘോഷയാത്ര,സാംസ്ക്കാരിക സമ്മേളനം എന്നിവ നടന്നു.അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,ഡോ.എം.എ.സിദ്ദിഖ്,യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ,സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ പ്രൊഫ.പ്രതാപചന്ദ്രൻ നായർ,ഡോ.കൃഷ്ണൻ കുട്ടി, ഡോ.വി.രമ എന്നിവർ സംസാരിച്ചു. ആര്യനാട് ടൗൺ ശാഖയിൽ ഗുരുപൂജ,വിശേഷാൽ പൂജകൾ എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് അജയഘോഷ്,സെക്രട്ടറി ഡി.എസ്.സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.ആര്യനാട് ശാഖയിൽ നടന്ന പരിപാടികൾക്ക് ശാഖാ സെക്രട്ടറി എം.മോഹനൻ,ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ആര്യനാട് കോട്ടയ്ക്കകം ഗുരുദേവ സരസ്വതീക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്ര മേൽശാന്തി ദിലീപ് വാസവൻ ശാന്തി നേതൃതം നൽകി.യോഗം ഡയറക്ടർ എസ്.പ്രവീൺകുമാർ,ശാഖാ ചെയർമാൻ,കണവീനർ പുളിമൂട്ടിൽ രാജീവൻ, എന്നിവർ നേതൃത്വം നൽകി.
ആര്യനാട് പറണ്ടോട് എ.എസ് പ്രതാപ് സിംഗ് സ്മാരക പോങ്ങോട് ശാഖയിൽ ജയന്തി ആഘോഷവും ഗുരുമന്ദിത്തിൽ പ്രതിഷ്ഠയും നടന്നു.ബിനു പദ്മനാഭൻ പ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകി.ശാഖാ പ്രസിഡന്റ് സി.ശ്രീകണ്ഠൻ, സെക്രട്ടറി ആർ.ഡി.ശിവാനന്ദൻ എന്നിവർ നേതൃത്വം നൽകി.