hare

കിളിമാനൂർ:നാടൻ കളികൾക്ക് വേദിയൊരുക്കി മടവൂർ ഗവൺമെന്റ് എൽ.പി.എസിലെ കുരുന്നുകൾ.ദേശീയ കായിക ദിനത്തിലാണ് 'കളിപ്പാഠങ്ങൾ 'എന്ന പേരിൽ നാടൻ കളികൾക്ക് സ്കൂൾ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ അവസരം ഒരുക്കിയത്.നാടൻ കളികളായ ലഹോറി,ഗോലികളി,മാണിക്യ ചെമ്പഴുക്ക,കബഡി,കുളം കര തുടങ്ങി വിവിധയിനം കായിക വിനോദങ്ങൾക്കുള്ള അവസരങ്ങളാണ് വിദ്യാലയ അങ്കണത്തിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കിയത്.സംസ്ഥാന സ്പോർട്സ് ഓർഗനൈസർ ഹരീഷ് ശങ്കർ കളിപ്പാഠങ്ങൾ ഉദ്ഘാടനം ചെയ്തു.പ്രൈമറി ക്ലാസുകളിൽ പഠനവിഭവങ്ങളായി ഉൾപ്പെടുന്ന നാടൻ കളികളുടെ നേരനുഭവങ്ങൾ ഒരുക്കാൻ കളിപ്പാഠങ്ങളിലൂടെ സാദ്ധ്യമാകുമെന്ന് പ്രഥമാദ്ധ്യാപകൻ അശോകൻ പറഞ്ഞു.എസ്.എം.സി ചെയർമാൻ സജിത് കുമാർ,പി.ടി.എ പ്രസിഡന്റ് സന്തോഷ്,സ്റ്റാഫ് സെക്രട്ടറി എ.എം റാഫി തുടങ്ങിയവർ സംസാരിച്ചു.