
കിളിമാനൂർ:വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ ആസാദി ജ്വാല പ്രയാണിന്റെ ഭാഗമായി യുദ്ധങ്ങളിൽ പങ്കെടുത്ത സൈനികരുടെ വീടുകളിലെത്തി ആദരം നൽകി.രാജീവ് ഗാന്ധി അയച്ച ഇന്ത്യൻ സമാധാനസേനയിൽ അംഗമായി ഗുരുതര പരിക്കുകളേറ്റ കുന്നുമ്മൽ അമൃത നിവാസിൽ ജെ.തുളസിധരന് പൊന്നാടയും മെമോന്റോയും നൽകി.വേദി ചെയർമാൻ എം.എ.ലത്തീഫ്,സെക്രട്ടറി ഇളമ്പ ഉണ്ണികൃഷ്ണൻ,പഞ്ചായത്ത് അംഗം എൻ.സലിൽ എന്നിവർ പങ്കെടുത്തു.