family-meet

ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന് കീഴിലെ പെരുങ്ങുഴി ഗാന്ധി സ്മാരകം ശാഖയുടെ കുടുംബ സമ്മേളനവും പ്രതിഭാ സംഗമവും എസ്.എൻ.ഡി.പി യൂണിയൻ മുൻ ചെയർമാനും എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പറുമായ ഡോ.ബി.സീരപാണി ഉദ്ഘാടനം ചെയ്തു.

ശാഖാ യോഗം പ്രസിഡന്റ് കെ.രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ ജിഷ്ണു, നന്ദന അജിത്ത്, എസ്.ശില്പ, അശ്വിൻ രതീന്ദ്രൻ, അഥർവ് ലാൽ, എച്ച്.ഹരീഷ്, അഭിജിത്ത്.എം എന്നിവർക്ക് ഷീൽഡും ക്യാഷ് അവാർഡുകളും നൽകി ആദരിച്ചു. തുടർ ചികിത്സാ സഹായം യൂണിയൻ കൗൺസിലർ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ എന്നിവർ വിതരണംചെയ്തു.

ശാഖാ പരിധിയിലെ കുടുംബാംഗങ്ങൾക്കായുള്ള ഓണ ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണോദ്ഘാടനം യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ പ്രതിനിധി ബൈജു തോന്നയ്ക്കൽ എന്നിവർ നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടർ സുദേവൻ സ്വരലയ ശാഖാ മന്ദിരത്തോടു ചേർന്നു ഗുരുക്ഷേത്ര മണ്ഡപ നിർമാണം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ സംഭാവന സ്വീകരിച്ച് നിർമാണ ഫണ്ടിന്റെ ഉദ്ഘാടനം നടത്തി.

വനിതാ സംഘം ഭാരവാഹികളായ അമൃത സന്തോഷ്, തങ്കച്ചി ഉദയൻ, സുനിത എന്നിവർ സംസാരിച്ചു. ശാഖാ യോഗം സെക്രട്ടറി ആർ. വിനിൽകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ഉദയൻ നന്ദിയും പറഞ്ഞു. തുടർന്ന് ഓണാഘോഷ പരിപാടികളും നടന്നു.