
കല്ലമ്പലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ആറ്റിങ്ങൽ, കല്ലമ്പലം മേഖലകളിൽ സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് തോട്ടയ്ക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ യോഗവും സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും അടൂർ പ്രകാശ് എം.പി നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ മണിലാൽ സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. രമണി.പി.നായർ, എ.ഇബ്രാഹിംകുട്ടി, എം.കെ.ഗംഗാധര തിലകൻ, അഭിലാഷ് ചാങ്ങാട്, മജീദ് ഈരാണി, നിസാം തോട്ടയ്ക്കാട്, നിസാം കുടവൂർ, ഷാജി കൈപ്പടക്കോണം തുടങ്ങിയവർ പങ്കെടുത്തു.