
മുടപുരം:വ്യവസായ വാണിജ്യ വകുപ്പും,മംഗലപുരം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ലോൺ,ലൈസൻസ്,സബ്സിഡി മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു.തിരുവനന്തപുരം ഉപജില്ല വ്യവസായ ഓഫീസർ ചന്ദ്രബാബു,പോത്തൻകോട് ബ്ലോക്ക് വ്യവസായ ഓഫീസർ ഷിജു.എസ്,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുനിൽ.എ.എസ്,പഞ്ചായത്ത് അംഗങ്ങളായ എസ്.കവിത,ശ്രീചന്ത്,മീന അനിൽ,കരുണാകരൻ,എസ്.ജയ,ജൂനിയർ സൂപ്രണ്ട് ബൈജു, വ്യവസായ പ്രതിനിധി അമൽ, വിവിധ ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.