വർക്കല:കിസാക് വർക്കലയുടെ നേതൃത്വത്തിൽ ഓണത്തിന്റെ വരവ് അറിയിച്ചുളള ഓണവിളംബരം സംഘടിപ്പിച്ചു.അഡ്വ. വി.ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.നാടകനടൻ ചെറുന്നിയൂർ നമശിവായൻ,കൈരളി ജ്വല്ലേഴ്സ് ഉടമയും ബ്രാൻഡ് ഓഫ് ദി ഇയർ അവാർഡ് ജേതാവുമായ നാദിർഷ,പ്രശസ്ത ഗായകൻ രാജ് കപൂർ,സംഗീത സംവിധായകൻ റ്റി.എസ്.മുരുകേഷ് തുടങ്ങിയവരെ ആദരിച്ചു.ഷോണി.ജി.ചിറവിള അധ്യക്ഷത വഹിച്ചു.മുൻസിപ്പൽ ചെയർമാൻ കെ.എം. ലാജി,അനിൽ വർക്കല,കെ.കെ.രവീന്ദ്രനാഥ്,ദേവകുമാർ.വി.നായർ,ശരണ്യ സുരേഷ്,എം.നവാസ്,കൃഷ്ണകുമാർ,ഉണ്ണി.ജി കണ്ണൻ,ഷാജി ലാൽ,മണിലാൽ തുടങ്ങിയവർ പങ്കെടുത്തു.