
ആറ്റിങ്ങൽ: നെടുമുടിവേണുവിന്റെ സ്മരണാർത്ഥം മീഡിയ ഹബ് സംഘടിപ്പിച്ച ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ പുരസ്കാര വിതരണം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. 2021ലെ ഭരത് മുരളി മീഡിയ ഹബ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നെടുമുടി വേണുവിന്റെ ഭാര്യ സുശീല വേണു ഏറ്റുവാങ്ങി. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി, ഫെസ്റ്റിവൽ ഡയറക്ടർ സാജൻ ചക്കരയുമ്മ, ഗായകൻ ജി. വേണുഗോപാൽ, ചലച്ചിത്ര സീരിയൽ താരം സേതുലക്ഷ്മി,ഡോ.രജിത് കുമാർ, സംവിധായകരായ നേമം പുഷ്പരാജ്,അക്കു അക്ബർ,അനിൽ ഗോപിനാഥ്, അനുറാം,ജൂറി അംഗങ്ങളായ പി.എം.ലാൽ,പാർത്ഥസാരഥി, വാർഡ് കൗൺസിലർ ആർ.രാജു, മീഡിയ ഹബ് സാരഥികളായ നിസാർ, ആറ്റിങ്ങൽ എ.കെ. നൗഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശശികുമാർ രത്നഗിരി പരിപാടികൾ നിയന്ത്രിച്ചു. 12 കാറ്റഗറികളിലായി നൂറോളം പുരസ്കാരങ്ങൾ വിതരണം ചെയ്തു. വിവിധ മേഖലകളിലെ പ്രഗത്ഭരായ 26 പേരെ ചടങ്ങിൽ ആദരിച്ചു.