cds-

പാറശാല:പാറശാല ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും പെരേപ്പാടൻസ്‌ ജൂവല്ലറിയും സംയുക്തമായി സംഘടിപ്പിച്ച 'ഓണത്തുമ്പി' ഓണ പൂക്കള മത്സരവും ഓണാഘോഷവും സംസ്ഥാന വികലാംഗ കോർപ്പറേഷൻ ചെയർപേഴ്സൺ ജയാഡാളി ഉദ്‌ഘാടനം ചെയ്തു.ഗ്രാമ.പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത അദ്ധ്യക്ഷത വഹിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.ബെൻഡാർവിൻ മുഖ്യാതിഥിയായി.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ശ്രീധരൻ വിഷയാവതരണം നടത്തി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.വീണ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ടി.അനിതാറാണി,പെരേപ്പാടൻസ്‌ ജൂവല്ലറി എം.ഡി.ജിന്റോ പി.ജോർജ്,മെമ്പർമാരായ എം.സുനിൽ,മായ,അനിത,ഓമന,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിർമ്മലകുമാരി തുടങ്ങിയവർ സംസാരിച്ചു.സ്നേഹിത കാളിംഗ്ബെൽ ഓണ സമ്മാനവിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു നിർവഹിച്ചു.പരിപാടിയുടെ ഭാഗമായി കുടുംബശ്രീ എ.ഡി.എസ്,സി.ഡി.എസ് അംഗങ്ങൾക്കായി ഓണചന്ത,സംരംഭക വിപണി,ഫുഡ് കോർട്ട്,പായസമേള,തിരുവാതിരക്കളി,കലാകായിക മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചിരുന്നു.കുടുംബശ്രീ ചെയർപേഴ്സൺ സബൂറബീവി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എ.വി.അജിതകുമാരി നന്ദിയും പറഞ്ഞു.വിജയികൾക്ക് പെരേപ്പാടൻസ്‌ ജൂവല്ലറി സമ്മാനം വിതരണം ചെയ്തു.