chenkal-krishi-bhavan

പാറശാല:കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും ചെങ്കൽ കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക സംഗമം ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ.ഗിരിജ ഉദ്ഘാടനം ചെയ്തു.എന്റെ ഗ്രാമം എന്റെ അഭിമാനം എന്ന പദ്ധതിയുടെ ഭാഗമായി ആറയൂർ കിഴക്കും പടിഞ്ഞാറും ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടന്ന ചടങ്ങിൽ ക്രോപ് പ്രൊഡക്ഷൻ വിഭാഗം മേധാവി.ഡോ.ജി.ബൈജു കർഷകർക്കായി നടീൽ വസ്തുക്കൾ,മൈക്രോഫുഡ്‌,അയർ എന്നിവ വിതരണം ചെയ്തു.സംയോജിത കൃഷി സമ്പ്രദായത്തെക്കുറിച്ച് ഡോ.എ.വി.മീര കർഷകർക്കായി ക്ലാസെടുത്തു.സീനിയർ ടെക്‌നിഷ്യൻ ഡി.ടി.രജിൻ,കൃഷി അസിസ്റ്റന്റ് കുമാരി തങ്കം എന്നിവർ സംസാരിച്ചു.സംഘം പ്രസിഡന്റ്‌ അദ്ധ്യക്ഷത വഹിച്ചു.