തിരുവനന്തപുരം:സിറ്റി എ.ആർ.ക്യാമ്പിൽ സർവീസിലിരിക്കെ മരിച്ച ബിനോയ്‌ രാജിന്റെ കുടുംബത്തിനുള്ള കേരളാ പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ സി.പി.എ.എസ് പദ്ധതി പ്രകാരമുള്ള 10 ലക്ഷം രൂപ പാളയം പൊലീസ് ക്വോർട്ടേഴ്‌സ് അങ്കണത്തിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു.വിജിലൻസ് മേധാവിയും കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റുമായ മനോജ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.വിജിലൻസ് എസ്.പി ഇ.എസ് ബിജുമോൻ,കെ.പി.ഒ.എ സംസ്ഥാന പ്രസിഡന്റ് ആർ.പ്രശാന്ത്,കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് അഭിജിത്, ടി.എസ്.ബൈജു,എ.എൻ.സജീർ,സി.ആർ ബിജു,എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.കെ.ജ്യോതിഷ് എന്നിവർ പങ്കെടുത്തു.