തിരുവനന്തപുരം:തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എം.സംഗീത് കുമാറിനെ പുഞ്ചക്കരി എൻ.എസ്.എസ് കരയോഗം അഭിനന്ദിച്ചു. കരയോഗം പ്രസിഡന്റ് വി.എസ്.ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബി.മധുസൂദനൻ നായർ,​വൈസ് പ്രസിഡന്റ് രവീന്ദ്രൻ നായർ,ട്രഷറർ വിജയകുമാർ,ജോയിന്റ് സെക്രട്ടറി ശ്രീജിത്ത്,യൂണിയൻ പ്രതിനി സുനിൽ കുമാർ, ഇലക്ടറൽ റോൾ പ്രതിനിധി സന്തോഷ് കുമാർ,കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ നായർ,​വിജയകുമാർ,ഗോപകുമാർ, സന്തോഷ് കുമാർ,രാമചന്ദ്രൻ,സജുകുമാർ എന്നിവർ പങ്കെടുത്തു.