തിരുവനന്തപുരം:ഓണാഘോഷത്തോടനുബന്ധിച്ച് കർട്ടൻ റെയ്സറിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥിക്കുള്ള സാഹിത്യ കലാമത്സരങ്ങൾ 5നും 6നും നടക്കും. 5ന് രാവിലെ 10ന് ഉപന്യാസം,കഥാ രചന മത്സരം നടക്കും. 6ന് രാവിലെ 10ന് പ്രസംഗ മത്സരവും തുടർന്ന് മോണോആക്ടും നടക്കും.ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 18ന് നടക്കുന്ന യോഗത്തിൽ സമ്മാനം വിതരണം ചെയ്യും.തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള കർട്ടൻ റെയ്സറിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് മത്സരം.ഫോൺ.9846469959,9746967620